ഭക്ഷണ ഡെലിവറിയുടെ മറവിൽ മദ്യവിൽപന… 21 ലിറ്ററോളം മദ്യവുമായി…

കൊച്ചി : ഓൺലൈൻ ഭക്ഷണ വിതരണത്തിന്റെ മറവിൽ മദ്യവിൽപന നടത്തിയ ഡെലിവറി ബോയി പിടിയിൽ. എറണാകുളം മട്ടാഞ്ചേരിയിൽ പനയപ്പള്ളി സ്വദേശി ലിബിനെയാണ് മട്ടാഞ്ചേരി പൊലീസ് പിടികൂടിയത്.

ലിബിന്റെ വീട്ടിൽനിന്ന് 42 കുപ്പികളിലായി 21 ലിറ്ററിലധികം മദ്യം പൊലീസ് പിടിച്ചെടുത്തു. ഓൺലൈൻ ഭക്ഷണ വിതരണത്തിന്റെ മറവിൽ ഇയാൾ മദ്യവിൽപന നടത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കണ്ടെത്തിയത്.

മദ്യത്തിന്റെ ശേഖരവും വിൽപനയുമായി ബന്ധപ്പെട്ട വിവരങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ കേസെടുത്ത് തുടർനടപടികൾ സ്വീകരിക്കുമെന്ന് മട്ടാഞ്ചേരി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!