സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍

കോഴിക്കോട്: കോഴിക്കോട്ട് ചേര്‍ന്ന വിപുലീകരിച്ച സംസ്ഥാന സമിതി യോഗത്തില്‍ തനിക്കെതിരെ ശാസനയുണ്ടായോ എന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സംസ്ഥാന സമിതിയില്‍ സെന്‍ഷര്‍ ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടോ? എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പാര്‍ട്ടി സംഘടനാപരമായ കാര്യങ്ങള്‍ നിങ്ങളോട് പ്രതികരിക്കേണ്ട കാര്യമില്ലല്ലോ, എന്നായിരുന്നു എംവി ഗോവിന്ദന്റെ മറുപടി.

‘നിങ്ങള്‍ക്ക് എങ്ങനെയും വ്യാഖ്യാനിക്കാം, ഞങ്ങളെ സംബന്ധിച്ച് പറയേണ്ട കാര്യങ്ങളാണ് പറഞ്ഞത്. നിങ്ങളോട് എന്താണോ പറയേണ്ടത് അതാണ് ഇപ്പോള്‍ പറഞ്ഞത്. പാര്‍ട്ടി സംഘടനാപരമായ കാര്യങ്ങളെ കുറിച്ച് ഇപ്പോള്‍ വിശദീകരിക്കേണ്ടതില്ല. സംസ്ഥാന സമിതിയില്‍ എടുത്ത തീരുമാനങ്ങള്‍ നിഷേധിക്കുകയല്ല. പറയേണ്ട കാര്യങ്ങളാണ് പറയേണ്ടതുള്ളു. പറയാത്ത കാര്യങ്ങള്‍ പറയാനായിട്ട് ഉദ്ദേശിക്കുന്നില്ല.

വര്‍ഗീയതെക്കെതിരെ ശക്തമായ പോരാട്ടം സംഘടിപ്പിക്കുമെന്ന പ്രമേയങ്ങള്‍ സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചു. വര്‍ഗീയ ശക്തികള്‍ക്കെതിരായ വലിയമുന്നേറ്റം, എല്ലാ അര്‍ഥത്തിലും അതിന്റെ സൂക്ഷ്മ വശങ്ങള്‍ പരിശോധിച്ച് നടപ്പിലാക്കും. വലതു പക്ഷശക്തികളും വലതുപക്ഷ മാധ്യമങ്ങളും വലതുപക്ഷ മൂല്യങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനെല്ലാം എതിരെ സാംസ്‌കാരിക അടിത്തറിയില്‍ നിന്നുകൊണ്ട് ഫലപ്രദമായ രീതിയില്‍ പ്രതിരോധിക്കാന്‍ കഴിയണം.

ഭൂരിപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് വളം വയ്ക്കുന്ന ന്യൂനപക്ഷ വര്‍ഗീയതയുമാണ് നടക്കുന്നത്. വര്‍ഗീത ശക്തികള്‍ക്കെതിരായ വലിയ മുന്നേറ്റം കേരളത്തില്‍ സംഘടിപ്പിക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!