ബിഗ് ബോസ് സീസണ്‍ എട്ടില്‍ നിന്ന് ഒരാള്‍ കൂടി പുറത്തായി. മാധ്യമപ്രവര്‍ത്തകയും അവതാരകയും നടിയുമായ റിനി ആൻ ജോർജ് ആണ് ഇന്നലെ എവിക്ഷനിലൂടെ പുറത്തായത്. ശനിയാഴ്ച സേവ് ആയിരുന്നു റിനി. എന്നാല്‍ ഇന്നലെ റിനി പുറത്താകുകയായിരുന്നു. ശനിയാഴ്ച കാളി പുറത്തായിരുന്നു. ഗായത്രി സുരേഷ് നേരത്തെ പുറത്തായിരുന്നു.
എട്ട് പേരായിരുന്നു ഇന്നലെ നോമിനേഷൻ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. റിനിയെ കൂടാതെ ആസിഫ്, നോബി, രാഹുല്‍ ഈശ്വര്‍, ഷിജിൻ, എല്‍ദോ, കടല്‍ കൊമ്പൻ, നേഹ എന്നിവരായിരുന്നു നോമിനേഷൻ ലിസ്റ്റില്‍ ഉണ്ടായിരുന്നു. പടിപടിയായിട്ടായിരുന്നു എവിക്ഷൻ നടന്നത്. റേഡിയോ സന്ദേശം വഴിയാണ് എവിഷൻ നടന്നത്.
മൂന്ന് പേർ പുറത്തായപ്പോൾ പകരം അഗ്നി പരീക്ഷയിൽ പങ്കാളികളായ രണ്ടു പേർ ഒരു മത്സരാർത്ഥി എന്ന നിലയിൽ ഉള്ളിൽ പ്രവേശിച്ചു.
