വനിതാ ഏഷ്യൻ കപ്പ്: ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് കിരീടം


ദുബായ്: വനിതാ ഏഷ്യൻ കപ്പ് ഫൈനലിൽ ശ്രീലങ്കയെ 72 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 183/5 എന്ന ശക്തമായ സ്കോർ പടുത്തുയർത്തി.

ഓപ്പണിങ് വിക്കറ്റിൽ 129 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ടുണ്ടാക്കിയ സ്മൃതി മന്ധാനയും (35 പന്തിൽ 59) ഷഫാലി വർമയുമാണ് (39 പന്തിൽ 68) ഇന്ത്യൻ ഇന്നിങ്സിന് തറക്കലിട്ടത്.

മറുപടി ബാറ്റിങ്ങിിറങ്ങിയ ശ്രീലങ്കയ്ക്ക് ഇന്ത്യൻ ബൗളിങ് ആക്രമണത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. നാല് വിക്കറ്റുകൾ വീഴ്ത്തിയ ശ്രീ ചരണിയും 3 വിക്കറ്റ് നേടിയ ദീപ്തി ശർമയും ചേർന്നാണ് ശ്രീലങ്കയെ 111 റൺസിന് ഓൾഔട്ടാക്കിയത്. 2024-ലെ ഫൈനലേറ്റ തോൽവിക്ക് പകരം വീട്ടിയാണ് ഇന്ത്യ ഇത്തവണ ചാമ്പ്യന്മാരായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!