ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ച്…

കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കൊട്ടത്തലച്ചിയിലെ മ്ലാക്കുഴിയിൽ ജോസ് കുട്ടി (65) ആണ് മരിച്ചത്.

തലയിൽ ചെങ്കല്ലുകൊണ്ട് അടിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനുള്ളിൽ മൃതദേഹം കണ്ടതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ചെറുപുഴ പൊലീസ് കസ്റ്റഡിയിലെടു ത്തതായാണ് സൂചന. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജോസ് കുട്ടി സ്ഥിരമായി പ്രദേശത്തെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ രാത്രികാലങ്ങളിൽ കിടന്നുറങ്ങാറുണ്ടായിരു ന്നയാളാണെന്ന് നാട്ടുകാർ പറഞ്ഞു. കൊലപാതകത്തിന്റെ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!