ന്യൂഡൽഹി : ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിന് മുന്നോടിയായി ടീമിനെ സജ്ജമാക്കാനുള്ള ലക്ഷ്യത്തോടെ ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിനാണ് ആദ്യ മത്സരം ആരംഭിക്കുന്നത്. ടിവിയിൽ സോണി സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കില്‍ മത്സരം തത്സമം കാണാനാകും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
ആദ്യ മത്സരത്തിനിറങ്ങുമ്പോൾ ടീം സെലക്ഷനിലെ പ്രതിഭാ ധാരാളിത്തമാണ് ഇന്ത്യൻ ക്യാമ്പിന്‍റെ പ്രധാന തലവേദന. ഓപ്പണിംഗ് സ്ഥാനത്തിനായി മലയാളി താരം സഞ്ജു സാംസൺ, വെടിക്കെട്ട് താരം അഭിഷേക് ശർമ്മ, യുവതാരം വൈഭവ് സൂര്യവംശി എന്നിവരുള്ളതിൽ ആരെ പുറത്തിരുത്തുമെന്നത് കോച്ച് ഗൗതം ഗംഭീറിനും ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കും വലിയ വെല്ലുവിളിയാണ്. വിക്കറ്റ് കീപ്പർ സ്ഥാനത്തിനായി സഞ്ജു സാംസണും ഇഷാൻ കിഷനും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്.
ഇന്ത്യ – അഫ്ഗാനിസ്ഥാൻ ടി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം…
