ഇംഗ്ലണ്ടിനോട് ദയനീയ തോല്‍വി, ടീമില്‍ നിന്ന് പുറത്തായി; ഡഗൗട്ടിലിരുന്ന് കരഞ്ഞ് വൈഭവ് സൂര്യവംശി

സതാംപ്ടണ്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20 മത്സരത്തില്‍ നിന്ന് പുറത്തായതിന് ശേഷം ഡഗൗട്ടിലിരുന്ന് കരയുന്ന വൈഭവ് സൂര്യവംശിയുടെ വിഡിയോ വൈറല്‍. അയര്‍ലണ്ടിനെതിരായ മത്സരത്തില്‍ അവസരം ലഭിക്കാതിരുന്ന വൈഭവിന് ഇംഗ്ലണ്ടിനെതിരെ 3 മത്സരങ്ങളില്‍ ഇറങ്ങാന്‍ കഴിഞ്ഞെങ്കിലും മികച്ച ഇന്നിങ്‌സ് പുറത്തെടുക്കാന്‍ കഴിഞ്ഞില്ല.

പരമ്പരയില്‍ സഞ്ജു സാംസണിന് പകരക്കാരനായി മാഞ്ചസ്റ്ററില്‍ നടന്ന മത്സരത്തിലാണ് വൈഭവ് ആദ്യമായി ഇറങ്ങിയത്. അരങ്ങേറ്റത്തില്‍ 14 റണ്‍സ് നേടി. മൂന്നാമത്തെയും നാലാമത്തെയും ടി20യില്‍ രണ്ട് അവസരങ്ങള്‍ കൂടി ലഭിച്ചു, പക്ഷേ യഥാക്രമം 13 ഉം 15 ഉം റണ്‍സുകള്‍ മാത്രം നേടാനെ വൈഭവിന് കഴിഞ്ഞുള്ളു

എന്നാല്‍ പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടി20യില്‍ ഇന്ത്യ കളിക്കുന്ന ടീമില്‍ വൈഭവ് സൂര്യവംശി ഉണ്ടായിരുന്നില്ല. വൈഭവിന് പകരം സഞ്ജു സാംസണെയാണ് പ്ലേയിങ് ഇലവനില്‍ പരിഗണിച്ചത്. തുടര്‍ച്ചയായ കുറഞ്ഞ സ്‌കോറുകളുമായി അന്താരാഷ്ട്ര കരിയര്‍ ആരംഭിച്ച സൂര്യവംശിയെ റോസ്ബൗളില്‍ നടന്ന മത്സരത്തില്‍ നിന്ന് പുറത്തായിരുന്നു. തുടര്‍ന്നാണ് വൈഭവ് ഡഗൗട്ടിലിരുന്ന് കരയുന്ന വിഡിയോ പുറത്തുവന്നത്. പരമ്പരയില്‍ ഇംഗ്ലണ്ട് 4-0 ന് തൂത്തുവാരി.

അഞ്ചാം ടി20 അവസാനിച്ചപ്പോള്‍, കളിക്കാര്‍ ഹസ്തദാനം നല്‍കി ഡസ്സിങ് റൂമിലേക്ക് മടങ്ങുമ്പോഴാണ് സൂര്യവംശി ഡഗൗട്ടിലെ കസേരയില്‍ ഇരുന്നു കരഞ്ഞത്. ടീമില്‍ നിന്ന് പുറത്തായത് താരത്തെ അസ്വസ്ഥനാക്കിയെന്ന് ചിലര്‍ പറഞ്ഞപ്പോള്‍, ഇന്ത്യയുടെ ദയനീയ തോല്‍വിയില്‍ മനംനൊന്താണ് താരം കരഞ്ഞെതും ആരാധകര്‍ പ്രതികരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!