ഇഞ്ചിയുമായി പോയ ചരക്ക് ലോറിയിൽ തീപ്പിടിത്തം…

കോഴിക്കോട്: കൊടുവള്ളിയിൽ ചരക്ക് ലോറിയിൽ തീപിടിച്ചു. ശനിയാഴ്ച രാത്രി 12.30ഓടെയാണ് സംഭവം. കർണാടകയിൽ നിന്ന് ഇഞ്ചി കയറ്റി എറണാകുളത്തേക്ക് പോകുകയായിരുന്ന ലോറിയാണ് സൗത്ത് കൊടുവള്ളിയിൽ വെച്ച് തീപിടിച്ചത്.

ലോറിയുടെ പിന്നിലെ ടയറിന് സമീപത്തുനിന്നാണ് തീ പടർന്നത്. ലോറിയുടെ പിന്നിലായി വന്ന വാഹനത്തിലുള്ളവരാണ് തീ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഡ്രൈവറെ വിവരം അറിയിച്ചത്. ഉടൻ ഡ്രൈവർ ലോറി റോഡരികിൽ നിർത്തി പുറത്തിറങ്ങി. ഡ്രൈവർ മാത്രമാണ് ലോറിയിൽ ഉണ്ടായിരുന്നത്. ഇയാൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!