അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം… യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ…

പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ നടപടി ശക്തമാക്കി പൊലീസ്. യൂത്ത് കോൺഗ്രസ് അടൂർ നിയോജകമണ്ഡലം പ്രസിഡന്റ് ജയകൃഷ്ണൻ പള്ളിക്കലിനെ അറസ്റ്റ് ചെയ്തു. കേസിൽ ഉൾപ്പെട്ട മറ്റു യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

ജൂലൈ 11ന് യൂട്യൂബർ രാജൻ ജോസഫിനെ തടഞ്ഞ സംഭവത്തിനിടെയാണ് അടൂർ പൊലീസ് സ്റ്റേഷനിൽ അതിക്രമമുണ്ടായത്. സംഭവത്തിൽ പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. കണ്ടാലറിയാവുന്ന ഇരുപതോളം പേർക്കെതിരെ കേസെടുത്തിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായിരുന്നില്ല.

എന്നാൽ പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൂർണമായി പുറത്തുവന്നതോടെയാണ് കേസിൽ അറസ്റ്റുകൾ ആരംഭിച്ചത്. കൂടുതൽ പ്രതികളെ ഉടൻ പിടികൂടാനാണ് പൊലീസിന്റെ നീക്കം. അതേസമയം, ശ്രീനാദേവി കുഞ്ഞമ്മയെ കേസിൽ പ്രതിയാക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം ആവശ്യമാണെന്നാണ് പൊലീസിന്റെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!