PSC പരീക്ഷ ക്രമക്കേട്;  ഉദ്യോഗസ്ഥർക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് ക്രൈംബ്രാഞ്ച്…

തിരുവനന്തപുരം: പിഎസ്‌സി മൂല്യനിർണയ ക്രമക്കേടിൽ ഉദ്യോഗസ്ഥർക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് എസ്ഐടി. മൂല്യനിർണയ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയെന്ന് കണ്ടെത്തൽ.

മുൻ ഡെപ്യൂട്ടി സെക്രട്ടറി, അഡീഷണൽ സെക്രട്ടറി എന്നിവർക്കെതിരെ നടപടി ആവശ്യമെന്ന് ക്രൈംബ്രാഞ്ച്. ക്രിമിനൽ ഗൂഢാലോചനയുണ്ടോയെന്നതിൽ അന്വേഷണം തുടരുന്നു. വീഴ്ച അറിഞ്ഞിട്ടും പിഎസ്‌സി നടപടിയെടുത്തില്ല.

ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടി ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. ഡിജിപി വഴി സർക്കാരിന് കത്ത് നൽകി. സർക്കാർ പിഎസ്‌സിക്ക് കത്ത് കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!