കുവൈത്ത് സിറ്റി : കുവൈത്തിൽ ചെങ്ങന്നൂർ സ്വദേശിനി കുഴഞ്ഞുവീണു മരിച്ചു. ഷൈനി തോമസ് (54) ആണ് മരിച്ചത്.
അബ്ബാസിയയിലെ താമസ സ്ഥലത്ത് കഴിഞ്ഞ ദിവസം രാത്രി കുഴഞ്ഞു വീണ ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജഹറ ആശുപത്രിലെ സ്റ്റാഫ് നഴ്സ് ആയിരുന്നു. ഭർത്താവ് മനോജ്. മക്കൾ രണ്ട് പേരും വിദേശത്ത് പഠനം നടത്തുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
ചെങ്ങന്നൂർ സ്വദേശിനി കുവൈറ്റിൽ കുഴഞ്ഞുവീണു മരിച്ചു
