സർക്കാർ വാക്ക് പാലിച്ചില്ല ; തല മുണ്ഡനം ചെയ്ത് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്…

തിരുവനന്തപുരം : സർക്കാരിന്റെ വഞ്ചനയിൽ പ്രതിഷേധിച്ച്‌ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്. സെക്രട്ടറിയറ്റിനു മുന്നിലെ സമരപ്പന്തലിലാണ് സമരസമിതി കൺവീനർ വളർമതി തല മുണ്ഡനം ചെയ്തത്. നിരാഹാരസമരം ആരംഭിക്കുമെന്നും വളർമതി അറിയിച്ചു.

സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ തല മുണ്ഡനം ചെയ്ത് നിരാഹാരം ആരംഭിക്കുമെന്ന് റാങ്ക് ഹോൾഡേഴ്സ് മുമ്പ് വ്യക്തമാക്കിയിരുന്നു. എന്നാൽ യാതൊരു തീരുമാനവും ഉണ്ടാകാഞ്ഞ പശ്ചാത്തലത്തിലാണ് ഉദ്യോഗാർഥികൾ നടപടി കടുപ്പിച്ചത്. വിവിധ ആവശ്യങ്ങളുന്നയിച്ച് മുമ്പും വളർമതി നിരാഹാര സമരം നടത്തിയിരുന്നു. എന്നാൽ ആവശ്യങ്ങൾ നടപ്പാക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതിന്റെ പേരിലാണ് നിരാഹാരം അവസാനിപ്പിച്ചത്.

ഉദ്യോഗാർ‌ഥികളെ തഴയുന്ന സമീപനമാണ് പിന്നീട് ഉണ്ടായത്. സാമ്പത്തിക ബാധ്യതയുടെ പേരുപറഞ്ഞ് ഞങ്ങളുടെ ആവശ്യങ്ങൾ തഴയുകയായിരുന്നു. ഇതിനാലാണ് കടുത്ത സമരമുറകളിലേക്ക് പോകേണ്ടി വന്നത്. മുഖ്യമന്ത്രി വി ഡി സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഞങ്ങൾക്കൊപ്പ മുണ്ടെന്ന് വാചാലനായ വ്യക്തിയാണ്. എന്നാൽ മുഖ്യമന്ത്രിയായപ്പോൾ അവഗണിക്കുന്നു. മനുഷ്യന്റെ ജീവന് വിലയുണ്ടോയെന്ന് സർക്കാർ പറയണമെന്നും വളർമതി പറഞ്ഞു. നീതി നടപ്പാകും വരെ സമരം തുടരുമെന്നും വളർമതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!