*സി.എം.ആർ.എൽ-എക്സാലോജിക് കേസ്: പിണറായിക്കും, റിയാസിനും ഇടക്കാല ആശ്വാസം

കൊച്ചി : സി.എം.ആർ.എൽ-എക്സാലോജിക് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രതികൾക്ക് താൽക്കാലിക ആശ്വാസം നൽകിക്കൊണ്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവായി.

പിണറായി വിജയനെതിരെ കൈക്കൂലി കേസും, മുഹമ്മദ് റിയാസിനെതിരെ ഹവാല കേസും രജിസ്റ്റർ ചെയ്യാനുള്ള സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് പ്രകാരമുള്ള എല്ലാ തുടർനടപടികളും ഡിവിഷൻ ബെഞ്ച് രണ്ടാഴ്ചത്തേക്ക് തടഞ്ഞു.

സിംഗിൾ ബെഞ്ചിന്റെ വിധി ചോദ്യം ചെയ്ത് പിണറായി വിജയൻ സമർപ്പിച്ച അപ്പീൽ ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!