ഓട്ടോ ഡ്രൈവർ ഷൗക്കത്ത് അലിയുടെ ആത്മഹത്യ; മോട്ടർ വെഹിക്കിൾസ് ഇൻസ്പെക്ടർക്ക്…

മലപ്പുറം : തന്റെ വാഹനത്തിന് തുടർച്ചയായി ഫിറ്റ്നസ് നിഷേധിക്കുന്നവെന്ന് ആരോപിച്ച് ജീവനൊടുക്കിയ മലപ്പുറം കിഴിശ്ശേരി സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവർ ഷൗക്കത്ത് അലിയുടെ ആത്മഹത്യയിൽ ഉദ്യോഗസ്ഥനെതിരെ നടപടി. വീഴ്ചവരുത്തിയ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾസ് ഇൻസ്പെക്ടർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകും.

ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ എൻ. പ്രേംകുമാറിൽ നിന്ന് 15 ദിവസത്തിനുള്ളിൽ വിശദീകരണം വാങ്ങി തുടർനടപടികൾ സ്വീകരിക്കാൻ ഗതാഗത മന്ത്രി സി.പി ജോൺ ഗതാഗത സെക്രട്ടറിക്ക് നിർദേശം നൽകി. മാത്രമല്ല എംവിഡി നടപ്പിലാക്കേണ്ട നവീകരണ പ്രവർത്തനങ്ങൾക്കായി സമയബന്ധിതമായി ആക്‌ഷൻ പ്ലാൻ തയാറാക്കാനും ഇതിന്റെ പുരോഗതി ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി യോഗങ്ങളിൽ സമയ ബന്ധിതമായി റിപ്പോർട്ട് ചെയ്യാനും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!