കോട്ടയം നഗര മധ്യത്തില്‍ കഴിഞ്ഞ രാത്രി വന്‍ തീ പിടുത്തം

കോട്ടയം  : നഗര മധ്യത്തില്‍ വന്‍ തീ പിടുത്തം. ലോഗോസ് ജംങ്ഷനിലെ നല്ലയിടയന്‍ ദേവാലത്തിന്  സമീപത്തെ ഗോഡൗണിലാണ് രാത്രി 9 മണിയോടെ തീപിടുത്തം ഉണ്ടായത്.

പള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി സൂക്ഷിച്ചിരുന്ന തടി ഉൾപ്പെടെയുള്ള വെച്ചിരുന്ന ഷെഡ് അടക്കമുള്ളവയാണ് കത്തിയത്.

ഫയര്‍ഫോഴ്‌സ് ഉടൻ എത്തിയെങ്കിലും തീപിടുത്തം ഉണ്ടായ ഭാഗത്തേക്ക് വഹാനം എത്തിക്കാന്‍ സാധിച്ചില്ല.

തുടർന്ന് നീളമുള്ള ഹോസ് കൊണ്ട് ഒരു ഭാഗത്തെ തീ അണയ്ക്കാന്‍ മാത്രമാണ് ഫയര്‍ഫോഴസിന് കഴിഞ്ഞത്.
ഈ സമയത്തിനുള്ളിൽ സാമഗ്രികള്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!