കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റും കോ-പൈലറ്റും മരിച്ചു

കാൺപൂർ  : പരിശീലന വിമാനം തകർന്നു വീണ് പൈലറ്റും കോ-പൈലറ്റും മരിച്ചു. കാൺപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗാർഗ് ഏവിയേഷന്റെ വിമാനമാണ് ഗംഗാ ബാരേജ് പരിസരത്ത് തകർന്നുവീണത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഗുജറാത്ത് സ്വദേശിയായ പൈലറ്റിന് 3,000-ത്തിലധികം മണിക്കൂർ വിമാനം പറത്തിയുള്ള പരിചയസമ്പത്തുണ്ടായി രുന്നു. കോ-പൈലറ്റ് കർണാടക സ്വദേശിയാണ്. അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ ഡിജിസിഎ അന്വേഷണം ആരംഭിച്ചു. സിവിൽ എയറോഡ്രോമിൽ നിന്ന് ഒരു ഫ്ലൈയിംഗ് സ്കൂൾ നടത്തുന്ന ‘ഗാർഗ് ഏവിയേഷൻ’ എന്ന സ്ഥാപനത്തിന്റേതാണ് ഈ വിമാനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!