‘500 മെഗാവാട്ട് അധിക വൈദ്യുതി വേണം… കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം…

ന്യൂഡൽഹി : സംസ്ഥാനത്തെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത കണക്കിലെടുത്ത് 500 മെഗാവാട്ട് അധിക വൈദ്യുതി അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് കേരളം.

നിലവിൽ ലഭിക്കുന്ന 150 മെഗാവാട്ട് വൈദ്യുതി വിഹിതം 2027 മെയ് വരെ നീട്ടണമെന്നും കേരളം ആവശ്യപ്പെട്ടു.

ഡൽഹിയിൽ നടന്ന വൈദ്യുതി മന്ത്രിമാരുടെ യോഗത്തിലാണ് മന്ത്രി സണ്ണി ജോസഫ് സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ കേന്ദ്രത്തിന് മുന്നിൽ അവതരിപ്പിച്ചത്.

ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതികൾ നടപ്പാക്കുന്നതിനായി 360 കോടി രൂപയുടെ കേന്ദ്രസഹായവും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!