ഭർത്താവിനൊപ്പം സഞ്ചരിക്കുമ്പോൾ സ്കൂ‌ട്ടർ താഴ്ച‌യിലേക്ക് മറിഞ്ഞു, യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട് : സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. കോഴിക്കോട് ചാത്തമംഗലം മലയമ്മ സ്വദേശി സൗദാബി കെ.വി(36) ആണ് മരിച്ചത്.

ഓമശ്ശേരി അമ്പലക്കണ്ടിയിൽ പൂളപ്പൊയിൽ റോഡിലെ ഇരട്ട കുളങ്ങരയിൽ ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം നടന്നത്. ഭർത്താവിനോടൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ സ്‌കൂട്ടർ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സൗദാബിയെ ഉടൻതന്നെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് കുഞ്ഞിമരക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മലമയമ്മയിലെ ഭർതൃവീട്ടിൽ നിന്നും മുണ്ടുപാറയിലെ സ്വന്തം വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!