എഴുത്തുകാരൻ ടി.കെ.ഡി. മുഴുപ്പിലങ്ങാട് അന്തരിച്ചു

കണ്ണൂർ : എഴുത്തുകാരൻ ടി.കെ.ഡി. മുഴുപ്പിലങ്ങാട് (80) അന്തരിച്ചു. അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്.

ഈ മാസം 18ന് രാത്രി 8.30-ന് മുഴുപ്പിലങ്ങാട് ബീച്ച് ഭാഗത്തുള്ള വീട്ടിലേക്ക് പോകാൻ മുഴുപ്പിലങ്ങാട്  ഭാഗത്തെ സർവീസ് റോഡിൽനിന്ന് ദേശീയപാത കുറുകെ കടക്കുന്നതിനിടെ വാഹനം ഇടിച്ചാണ് അദ്ദേഹത്തിന് പരുക്കേറ്റത്.

കഴുത്തിനും തലയ്ക്കും പരുക്കേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
എഴുത്തുകാരൻ, നാടക പ്രവർത്തകൻ, പ്രഭാഷകൻ, പത്രാധിപർ, കലാസംഘാടകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് ടി.കെ.ഡി. മുഴുപ്പിലങ്ങാട്. നാല്പത്തോളം പുസ്തകങ്ങളും അൻപതോളം നാടകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, നാടക അവാർഡ്, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സമഗ്ര സംഭാവന അവാർഡ്, ഗുരുപൂജ തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!