ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം, അപകടം തിരുവനന്തപുരത്ത്…

തിരുവനന്തപുരം: നെടുമങ്ങാടാണ് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് മരണം. ഉഴമലയ്ക്കല്‍ സ്വദേശികളായ ശ്രീലാല്‍, ബിനോയ്, രാജേഷ് എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇയാളെളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നെടുമങ്ങാട് – ആര്യനാട് റോഡില്‍ കുളപ്പട സര്‍ക്കാര്‍ ആശുപത്രിക്ക് സമീപത്തായിരുന്നു സംഭവം.

അമിത വേഗതയിലെത്തിയ ബൈക്കുകള്‍ ആണ് അപകടത്തില്‍പ്പെട്ടത്. ഇരു ബൈക്കുകളും പൂര്‍ണമായി തകര്‍ന്ന നിലയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!