കാണാതായ വയോധികന്റെ മൃതദേഹം വീടിനടുത്തുള്ള ആളൊഴിഞ്ഞ പുരയിടത്തിൽ കണ്ടെത്തി

മാന്നാർ : കാണാതായ വയോധികന്റെ മൃതദേഹം വീടിനടുത്തുള്ള ആളൊഴിഞ്ഞ പുരയിടത്തിൽ കണ്ടെത്തി. ചെന്നിത്തല ചെറുകോൽ ആറ്റുകടവിൽ ഗോപി(82)യുടെ മൃതദേഹമാണ് വീടിന് നൂറുമീറ്റർ മാറിയുള്ള പുരയിടത്തിൽ കണ്ടെത്തിയത്.

ശനിയാഴ്ച ഉച്ചയോടെ വീട്ടിൽനിന്നും പുറത്തേക്ക് പോയ ഇദ്ദേഹത്തെ രാത്രി വൈകിയും കാണാതായതോടെ ബന്ധുക്കൾ മാന്നാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.തുടർന്ന് ഞായറാഴ്ച രാവിലെ മുതൽ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചതിൽനിന്നും ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പത്തുമണിയോടെ മൃതദേഹം കണ്ടെത്തിയത്.

മാന്നാർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം തിങ്കളാഴ്ച സംസ്കരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!