കോഴിക്കോട് : ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
രാമനാട്ടുകര എയർപോർട്ട് റോഡ് ജംക്ഷൻ – തൊണ്ടയാട് – അരയിടത്തുപാലം – മാവൂർ റോഡ് – മാനാഞ്ചിറ – പാളയം – പുഷ്പ ജംക്ഷൻ – ചാലപ്പുറം റോഡുകളിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും.
എയർപോർട്ട് – റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർ നേരത്തേ പുറപ്പെടണം. സിറ്റിയിലെ റോഡുകളിൽ വാഹന പാർക്കിങ് അനുവദിക്കില്ല. ഉപരാഷ്ട്രപതിയുടെ യാത്രാ സമയത്ത് ഈ റൂട്ടിൽ ഗതാഗതം പൂർണമായും തടയും.
കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോകേണ്ട വാഹനങ്ങൾ മലാപ്പറമ്പ് – മെഡിക്കൽ കോളജ് – കുറ്റിക്കാട്ടൂർ – പെരുവയൽ – ഊർക്കടവ് പാലം – എടവണ്ണപ്പാറ – കൊണ്ടോട്ടി വഴിയോ, വെങ്ങാലി – ബീച്ച് റോഡ് – മീഞ്ചന്ത – രാമനാട്ടുകര – കാക്കഞ്ചേരി വഴിയോ പോകണം.റെയിൽവേ സ്റ്റേഷൻ – ബീച്ച് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വെസ്റ്റ്ഹിൽ – ചുങ്കം – ഭട്ട് റോഡ് ബീച്ച് വഴിയോ, ക്രിസ്ത്യൻ കോളജ് വെസ്റ്റ് – ഗാന്ധി റോഡ് ജംക്ഷൻ വഴിയോ, പന്നിയങ്കര – പുഷ്പ ജംക്ഷൻ – ഫ്രാൻസിസ് റോഡ് വഴിയോ പോകണം.
കുന്നമംഗലം ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങൾ കാരന്തൂർ – മൂഴിക്കൽ – മലാപ്പറമ്പ് – എരഞ്ഞിപ്പാലം വഴി സിറ്റിയിലേക്ക് പ്രവേശിക്കണം. കുറ്റിക്കാട്ടൂർ – മെഡിക്കൽ കോളജ് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ കോവൂർ – ഇരിങ്ങാടൻ പള്ളി ജംക്ഷൻ – പൂളക്കടവ് ജംക്ഷൻ – മലാപ്പറമ്പ് – എരഞ്ഞിപ്പാലം വഴി സിറ്റിയിലേക്ക് പോകണം.
മലപ്പുറം – യൂണിവേഴ്സിറ്റി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ രാമനാട്ടുകര – ഫറോക്ക്- ചെറുവണ്ണൂർ – മീഞ്ചന്ത – വഴി സിറ്റിയിലേക്ക് പ്രവേശിക്കണം. പെരുമണ്ണ – പന്തീരാങ്കാവ് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ മാങ്കാവ് ജംക്ഷൻ – ലുലു ജംക്ഷൻ – പുതിയറ – വഴി സിറ്റിയിലേക്ക് എത്തണം.
സിറ്റിയിൽ നിന്നു മെഡിക്കൽ കോളജ് ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ സ്റ്റേഡിയം ജംക്ഷൻ – പുതിയറ – കുതിരവട്ടം റോഡ് – പൊറ്റമ്മൽ – പാലാഴി റോഡ് – കെ.ടി.താഴം – മഠത്തിൽ മുക്ക് – ചേവായൂർ വഴി പോകണമെന്നും ട്രാഫിക് പൊലീസ് അറിയിച്ചു
