ഗുരുവായൂർ ക്ഷേത്രത്തിലെ ഒക്ടോബർ മാസത്തെ ഭണ്ഡാര വരവ്… കേന്ദ്ര സർക്കാർ പിൻവലിച്ച…

ഗുരുവായൂർ : ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഒക്ടോബർ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ 6,01,45,967 രൂപ ലഭിച്ചു. 1 കിലോ 749ഗ്രാം 200 മില്ലിഗ്രാം സ്വർണ്ണവും. 18 കിലോഗ്രാം 980 ഗ്രാം വെള്ളിയും ലഭിച്ചു.

ഭണ്ഡാരത്തിൽ കേന്ദ്ര സർക്കാർ പിൻവലിച്ച 2000 രൂപയുടെയും നിരോധിച്ച ആയിരം രൂപയുടെയും 29 വീതം കറൻസികളും 500 ന്റെ 89 കറൻസിയും ലഭിച്ചു. കേരള ഗ്രാമീണ ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.

ഇ – ഭണ്ഡാരങ്ങളിലൂടെ ശ്രദ്ധേയമായി വരുമാനം ലഭിച്ചു. കിഴക്കേ നട എസ്.ബി.ഐ ഇ ഭണ്ഡാരം വഴി 2,18,O44 രൂപയും കിഴക്കേനട പഞ്ചാബ് നാഷണൽ ബാങ്ക് ഇ ഭണ്ഡാരം വഴി 53,390രൂപയും പടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി 1,03,542രൂപയും ഇന്ത്യൻ ബാങ്ക് ഇ ഭണ്ഡാരം വഴി 4689 രൂപയും ഐസിഐസിഐ ഇ ഭണ്ഡാരം വഴി 54, 262 രൂപയും ധനലക്ഷ്മി ബാങ്ക് ഇ ഭണ്ഡാരം വഴി 1,05,866രൂപയും ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!