നടൻ ദേവൻ ബിജെപി വിടുന്നു ; രാജിക്കത്ത് ഉടൻ നേതൃത്വത്തിന് കൈമാറും

തിരുവനന്തപുരം : നടന്‍ ദേവന്‍ ബിജെപി വിടുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വവും രാജിവെച്ചുകൊണ്ടുള്ള കത്ത് ഉടന്‍ കൈമാറും.

കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ പൊതു വേദിയിലാണ് ബിജെപി വിടുനതായുള്ള ദേവന്‍റെ പ്രഖ്യാപനം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ചില പ്രശ്‌നങ്ങള്‍ നേരിട്ടതായി ദേവന്‍ പറഞ്ഞു. അതിന് പിന്നാലെയാണ് വൈസ് പ്രസിഡന്റ് സ്ഥാനവും ബിജെപി പ്രാഥമിക അംഗത്വവും രാജിവെച്ചുകൊണ്ടുള്ള കത്ത് എഴുതിവെച്ചിരിക്കുന്നുവെന്ന നടന്‍റെ പ്രഖ്യാപനം. കത്ത് ഉടൻ സംസ്ഥാന നേതൃത്വത്തിന് കൈമാറും.

2021ലാണ് ബിജെപിയിൽ എത്തിയത്. രാജീവ്‌ ചന്ദ്രശേഖറിൻറെ വിജയത്തിൽ തനിക്ക് വലിയ പങ്കുണ്ടെന്നും ദേവൻ പറഞ്ഞു. സുരേഷ് ഗോപിക്ക് വേണ്ടി പ്രവർത്തിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചില പ്രശ്നങ്ങൾ നേരിട്ടു. അത് ഇപ്പോൾ തുറന്ന് പറയുന്നില്ല. എന്റെ രാഷ്ട്രീയ ലൈൻ ബിജെപിയുമായി ചേർന്ന് പോകുന്നില്ല.

5 വർഷം കേരള ബിജെപിക്കൊപ്പം നിന്നിട്ടും യോജിച്ചു പോകുന്നില്ല. രാജി തീരുമാനം അഞ്ച് മാസം മുമ്പെടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ, കേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ച ദേവന്‍ പിന്നീട് ഇതിനെ ബി.ജെ.പിയില്‍ ലയിപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!