ബി. ഗോപകുമാർ എൻഎസ്എസ് കോട്ടയം താലൂക്ക് യൂണിയൻ പ്രസിഡന്റ്

കോട്ടയം  : എൻഎസ്എസ് കോട്ടയം താലൂക്ക് യൂണിയൻ പ്രസിഡന്റായി ബി. ഗോപകുമാറിനെ ഐക്യകണ്ഠേന രണ്ടാംവട്ടവും തെരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റായി പി. മധു (പള്ളിക്കത്തോട്), ട്രഷററായി എസ്. ജയചന്ദ്രൻ (മണർകാട്) എന്നിവരെയും താലൂക്ക് എൻ.എസ്.എസ്. യൂണിയൻ പൊതുയോഗം തെരഞ്ഞെടുത്തു.
മൂന്നു വർഷമാണ് ഭരണസമിതിയുടെ കാലാവധി.

എൻ.എസ്.എസ്. പ്രതിനിധിസഭാംഗമായ ബി. ഗോപകുമാർ കോട്ടയം നഗരസഭാ ചെയർപേഴ്സൺ, ഡെപ്യൂട്ടി ചെയർപേഴ്സൺ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡംഗം, തിരുനക്കര മഹാദേവ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

എം. ബി. അനിൽകുമാർ, കെ. ആർ. ഗോപകുമാർ, കെ. എം. ശശിധരൻനായർ, ആർ. കൃഷ്ണകുമാർ, സുധ എം. നായർ, എസ്. മോഹൻകുമാർ, ഡോ. ആർ. ശിവപ്രകാശ്, എസ്. അനിൽകുമാർ, എം. ബി. ശ്രീകുമാർ, ബി. ശശികുമാർ, അഡ്വ. എം. ഗോപാലകൃഷ്ണൻ, വി. ജി. ബിനു എന്നിവരാണ് മറ്റ് ഭരണസമിതി അംഗങ്ങൾ.

മീനച്ചിൽ താലൂക്ക് യൂണിയൻ സെക്രട്ടറി കെ. എൻ. സുരേഷ്കുമാർ ഇലക്ഷൻ ഓഫീസറായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!