16-കാരിയുടെ ആത്മഹത്യ; ആൺസുഹൃത്ത് അറസ്റ്റിൽ

കുമളി : പതിനാറു വയസുകാരിയായ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺ സുഹൃത്തിനെ പോലീസ് അറസ്റ്റു ചെയ്തു. കുമളി ഒന്നാംമൈൽ സ്വദേശി തോട്ടത്തിൻ കുഴിയിൽ വീട്ടിൽ അഭിരാജൻ ആണ് പിടിയിലായത്. പോസ്റ്റുമോർട്ടം പരിശോധനയിൽ കുട്ടി പീഡനത്തിന് ഇരയായിരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.Law Enforcement

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് പ്ലസ് ടു വിദ്യാർത്ഥിയായ പതിനാറുകാരി വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്തത്. ഇടുക്കി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടം പരിശോധനയിലാണ് പെൺകുട്ടി പീഡനത്തിനിരയായിരുന്ന തായി കണ്ടെത്തിയത്. തുടർന്നാണ് സുഹൃത്തായ അഭിരാജനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെ തിരെ കേസെടുത്തിരിക്കുന്നത്.

കുട്ടിയുടെ അച്ഛൻ്റെ വാഹനത്തിൽ മുൻപ് ഡ്രൈവറായിരുന്നു അഭിരാജൻ. ഇവരുവരും തമ്മിൽ സൗഹൃദത്തിലായി രുന്ന ശേഷം പല സ്ഥലത്തെത്തിച്ച് കുട്ടിയെ പീഡിപ്പിച്ചതായി അഭിരാജൻ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!