കാശിനാഥൻ ബിൽഡേഴ്സ് ഉടമ മധുസൂദനൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ..

മാന്നാർ (ആലപ്പുഴ): കാശിനാഥൻ ബിൽഡേഴ്സ് ഉടമയും മാന്നാർ മൂലശേരിൽ സ്വദേശിയുമായ മധുസൂദനനെ (52) ചെറിയനാട്ട് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചെറിയനാട് മാമ്പള്ളി പടി ലെവൽ ക്രോസിന് സമീപം ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം.

ഇന്നോവ കാറിലെത്തിയ മധുസൂദനൻ ട്രെയിനിനു മുന്നിലേക്ക് ഓടിക്കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. വിവരമറിഞ്ഞ് ചെങ്ങന്നൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. രജനിയാണ് പരേതന്റെ ഭാര്യ. ഡോ. മേഘ, മിഥുന എന്നിവർ മക്കളാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!