ജി സുധാകരൻ കുട്ടിച്ചാത്തനാണോ എന്ന് യു പ്രതിഭ…

ആലപ്പുഴ : അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ കുട്ടിച്ചാത്തനാണോ എന്ന ചോദ്യവുമായി യു പ്രതിഭ. സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിലെ ചർച്ചയിലാണ് പ്രതിഭയുടെ ചോദ്യം.

അവിടെ നിന്നാലും ഇവിടെ നിന്നാലും ജയിക്കാൻ സുധാകരൻ കുട്ടിച്ചാത്തനാണോ. ഞങ്ങളെ കൊണ്ട് സുധാകരൻ കൂടുതൽ പറയിപ്പിക്കരുത്. എവിടെ നിന്നാലും താൻ ജയിക്കുമായിരുന്നെന്ന ജി സുധാകരന്‍റെ പരാമർശത്തോടാണ് പ്രതിഭയുടെ പ്രതികരണം.

വെള്ളാപ്പള്ളി നടേശനെതിരെയും കടുത്ത വിമർശനമാണ് യു പ്രതിഭ ഉന്നയിക്കുന്നത്. നിയമനടപടി സ്വീകരിക്കാൻ ജില്ലാ കമ്മറ്റിയിൽ പാർട്ടിയുടെ അനുമതി തേടിയിരിക്കുകയാണ് യു പ്രതിഭ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!