ലക്ഷദ്വീപിലേക്ക് കടൽവഴി ഇനി ദിവസേന യാത്ര ; 250 പേർക്ക് സഞ്ചരിക്കാവുന്ന ‘തേജ’ ബേപ്പൂരിലെത്തി…

കോഴിക്കോട് : ബേപ്പൂരിൽനിന്ന് ലക്ഷദ്വീപിലേക്ക് ദിവസേന യാത്രാ സർവീസ് നടത്തുന്നതിനായുള്ള സ്വകാര്യ യാത്രാക്കപ്പൽ ‘തേജ’ ബേപ്പൂർ തുറമുഖത്തെത്തി.

250 പേർക്ക് ഒരേസമയം യാത്ര ചെയ്യാവുന്ന കപ്പലാണിത്. ആവശ്യമായ ഔദ്യോഗിക നടപടികളും അനുമതികളും വേഗത്തിൽ പൂർത്തിയാക്കി ഈ മാസം തന്നെ സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

സംസ്ഥാനത്തിന്റെ സമുദ്രഗതാഗത സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന തിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ മുന്നോട്ടുവെച്ച ‘മിഷൻ സമുദ്ര’ എന്ന വികസന കാഴ്ചപ്പാടിന് കരുത്തുപകരുന്നതാണ് ഈ സ്വകാര്യ സംരംഭം.

കേരളത്തിന്റെ തീരദേശവും തുറമുഖങ്ങളും പരമാവധി ഉപയോഗപ്പെടുത്തി പുതിയ സാമ്പത്തിക-വാണിജ്യ അവസരങ്ങൾ സൃഷ്ടിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!