കാലവർഷക്കെടുതി : കുമരകത്ത് ഒറ്റപ്പെട്ടുപോയ വയോധികയെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി

കുമരകം: ശക്തമായ കാലവർഷത്തെ തുടർന്ന് വെള്ളപ്പൊക്ക ദുരിതം നേരിടുന്ന കുമരകം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ മാങ്കുഴി പാടശേഖരത്തിലെ തുരുത്തിൽ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന വയോധികയെ വാർഡ് മെമ്പർ വി. കെ. സുനിത്തിന്റെ നേതൃത്വത്തിൽ സേവാഭാരതി പ്രവർത്തകർ സുരക്ഷിതമായി ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.

വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ വയോധികയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയത് രക്ഷാപ്രവർത്തനങ്ങൾക്ക് വേഗം കൂട്ടി. ഇതോടൊപ്പം വെള്ളം കയറിയ വീടുകളിലെ ഫർണിച്ചറുകളും മറ്റ് വിലപിടിപ്പുള്ള വീട്ടുപകരണങ്ങളും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനും പ്രവർത്തകർ നേതൃത്വം നൽകി.

വാർഡിലെ പ്രായമായവർക്കും രോഗികൾക്കും ആവശ്യമായ മരുന്ന്, ഭക്ഷണം, തുടങ്ങിയ അവശ്യസാധനങ്ങൾ വീടുകളിലെത്തിച്ച് നൽകുന്ന പ്രവർത്തനങ്ങളും തുടരുകയാണ്.

” വാർഡിലെ എല്ലാ പ്രദേശങ്ങളിലും ആവശ്യമായ സഹായം അതിവേഗം എത്തിക്കാൻ സന്നദ്ധപ്രവർത്തകരുടെ സഹകരണത്തോടെ പ്രവർത്തനം തുടരുകയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിലും ശക്തമായി മുന്നോട്ടുകൊണ്ടുപോകും,” വാർഡ് മെമ്പർ വി. കെ. സുനിത്ത് പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!