കോട്ടയം: ഈ വർഷത്തെ കേരള ബാലസാഹിത്യ അക്കാദമി പുരസ്‌കാരത്തിന് പെരുന്ന എൻ. എസ്. എസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മുൻ അധ്യാപിക സുധാ ചന്ദ്രൻ്റെ
രണ്ടാമത്തെ ബാലസാഹിത്യ പുസ്തകമായ സ്നേഹക്കുപ്പായം തെരഞ്ഞെടുക്കപ്പെട്ടു.
ജീവിതവിജയത്തിനുള്ള ഹവായിയൻ മാർഗ്ഗമായ Ho’oponopono പ്രധാന ആശയമാക്കി എഴുതിയ മലയാളത്തിലെ ആദ്യ ബാലസാഹിത്യ കൃതിയാണിത്. കാവ്യസാഹിതി ബുക്സ് പുറത്തിറക്കിയ പുസ്തകത്തിൽ കുട്ടികളാണ് ചിത്രീകരണം നിർവഹിച്ചിരിക്കുന്നത്.
മോട്ടിവേഷൻ മാസ്റ്റർ ട്രെയിനർ കൂടിയാണ് സുധാ ചന്ദ്രൻ. ആദ്യപുസ്തകമായ ക്ലാസ്സിലെ കഥകൾക്ക് 2020 ലെ ബാലസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിരുന്നു. ഈ കൃതിയും പ്രസിദ്ധീകരിച്ചത് കാവ്യസാഹിതി ബുക്സാണ്. സ്നേഹക്കു പ്പായത്തിന് 2021 ലെ മലയാള കാവ്യസാഹിതി സംസ്ഥാന പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.
മിന്നു മിട്ടു കഥകൾ സോഷ്യൽ മീഡിയയിലൂടെ ദിവസേന പങ്കുവയ്ക്കുന്ന സുധ ചന്ദ്രന് ലെറ്റ്യൂഡ് മോട്ടിവേഷൻ എന്നൊരു യുട്യൂബ് ചാനലുണ്ട്. കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി L’e`tude mentors (ലെറ്റ്യുഡ്)എന്ന സ്ഥാപനം ചങ്ങനാശ്ശേരിയിൽ നടത്തിവരികയാണ്.
ചങ്ങനാശ്ശേരി മാടപ്പള്ളി സ്വദേശിയായ രാമചന്ദ്രനാണ് ഭർത്താവ്.