ശബരിമലയിലെ നെയ്യ് ക്രമക്കേട്; പി എസ് പ്രശാന്ത് പ്രതിയാകും…

കൊച്ചി : ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനേയും ബോര്‍ഡ് അംഗമായിരുന്ന അജികുമാറിനേയും പ്രതിചേര്‍ക്കും. അടുത്തിടെ അന്തരിച്ച മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനേയും കേസില്‍ പ്രതിചേര്‍ക്കും. ക്രമക്കേട് സംശയിക്കുന്ന ഇടപാടിന് നേതൃത്വം വഹിച്ചത് ഇവരെന്ന് വിലയിരുത്തല്‍. ദേവസ്വം വിജിലന്‍സ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിന് പിന്നാലെയാണ് നടപടി. മൂവരും ശബരിമല സ്വര്‍ണക്കൊള്ള കേസിലും പ്രതിയാണ്.

കഴിഞ്ഞ മണ്ഡലകാലത്തെ നെയ്യ് ഇടപാടാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. മില്‍മയില്‍ നിന്ന് ഒന്നരലക്ഷത്തോളം ലിറ്റര്‍ നെയ്യ് വാങ്ങിയിരുന്നു. ഗുണനിലവാരമില്ലാത്ത നെയ്യ് വാങ്ങിയെന്നും യഥാര്‍ഥ നെയ്യ് മറിച്ചുവിറ്റ് സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നുമാണ് ആരോപണം. ഉയര്‍ന്ന വിലയ്ക്ക് നെയ്യ് വാങ്ങിയതോടെ രണ്ട് കോടി മുപ്പത് ലക്ഷം രൂപയുടെ ദേവസ്വം ബോര്‍ഡിനുണ്ടായി എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!