കോട്ടയം ജില്ലയിലെ ലുലുവിൻ്റെ രണ്ടാമത്തെ ഹൈപ്പർമാർക്കറ്റ് ചങ്ങനാശ്ശേരിയിൽ…

കോട്ടയം : ചങ്ങനാശ്ശേരിയില്‍ ഉയരുന്ന കെ.ജി.എ മാളിലാണ് 50,000 സ്ക്വയർ ഫീറ്റിലുള്ള ലുലു ഹൈപ്പർമാർക്കറ്റ് നിർമ്മിക്കുക.

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, കെജിഎ ഗ്രൂപ്പ് ചെയർമാൻ കെ.ജി എബ്രഹാം എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ലുലു തിരുവനന്തപുരം – തമിഴ്നാട് ഡയറക്ടർ ജോയ് ഷഡാനന്ദൻ, കെ.ജിഎ ഗ്രൂപ്പ് ഡയറക്ടർ ആൻഡ് സിഇഒ കെ.സി ഈപ്പൻ എന്നിവർ ചേർന്ന് ഇത് സംബന്ധിച്ചുള്ള ധാരണാപത്രത്തില്‍ (ലെറ്റർ ഓഫ് ഇന്റന്റ്) ഒപ്പുവച്ചു.

മധ്യകേരളത്തില്‍ സേവനം കൂടുതല്‍ വിപുലമാക്കാനുള്ള ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ വീക്ഷണത്തിന്റെ പ്രതിഫലനമാണ് പുതിയ ചുവടുവയ്പ്പെന്നും പ്രദേശിക വികസനത്തിനൊപ്പം കൂടുതല്‍ തൊഴിലവസരങ്ങള്‍ കൂടിയാണ് യാഥാർത്ഥ്യമാകുന്നതെന്നും ലുലു തിരുവനന്തപുരം തമിഴ്നാട് ഡയറക്ടർ ജോയ് ഷഡാനന്ദൻ വ്യക്തമാക്കി.

കോട്ടയം നാട്ടകത്തെ ലുലു ഹൈപ്പർമാർക്കറ്റിന് ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ച മികച്ച പിന്തുണയാണ് പുതിയ പദ്ധതിക്ക് വേഗത പകർന്നതെന്നും അദേഹം കൂട്ടിച്ചേർത്തു.

ലുലു ഗ്രൂപ്പുമായി സഹകരിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും മധ്യകേരളത്തിന്റെ വികസനത്തിന് വലിയ കരുത്തേകുന്നതാണ് പദ്ധതിയെന്നും കെ.ജിഎ ഗ്രൂപ്പ് ഡയറക്ടർ ആൻഡ് സിഇഒ കെ.സി ഈപ്പൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!