സംസ്ഥാനത്ത് 7 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓഗസ്റ്റ് 5 (ബുധനാഴ്ച ) അവധി പ്രഖ്യാപിച്ചു.

പത്തനംതിട്ട, ഇടുക്കി, കാസർഗോഡ്, ആലപ്പുഴ, വയനാട്, തൃശൂർ, കോട്ടയം എന്നീ ജില്ലകളിലാണ് അതത് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്.

ആലപ്പുഴ ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. എന്നാൽ മറ്റ് ജില്ലകളിലും സമാനമായ രീതിയിൽ ട്യൂഷൻ സെന്ററുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള പഠനകേന്ദ്രങ്ങൾക്ക് അവധി ബാധകമാണ്.

മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല. പരീക്ഷകൾ യഥാസമയം തന്നെ നടക്കുന്നതായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!