ശക്തമായ മഴയ്ക്ക് സാധ്യത; വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൽപറ്റ: ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച (ഓഗസ്റ്റ് 1) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തീരുമാനം.

അങ്കണവാടികൾ മുതൽ പ്രൊഫഷണൽ കോളേജുകൾ വരെ, മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

എന്നാൽ റസിഡൻഷ്യൽ സ്കൂളുകളുടെയും റസിഡൻഷ്യൽ കോളേജുകളുടെയും പ്രവർത്തനത്തെ അവധി ബാധിക്കില്ല.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തിൽ ശനിയാഴ്ച വയനാടിന് പുറമെ ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!