മികച്ച നേട്ടം സ്വന്തമാക്കി ഏറ്റുമാനൂർ സ്റ്റേഷൻ- യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ്

കോട്ടയം : മികച്ച നേട്ടം സ്വന്തമാക്കി ഏറ്റുമാനൂർ സ്റ്റേഷൻ- യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. സൂ പ്പർ ഫാസ്റ്റ് ട്രെയിനുകൾ നിർത്തുന്ന ഡിവിഷനിലെ ചില സ്റ്റേഷനുകളെക്കാൾ വരുമാനത്തിൽ വലിയ നേട്ടം സ്വന്തമാക്കി ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ.

നാമ മാത്രമായ എക്സ്പ്രസ്സ്‌ ട്രെയിനുകളുടെ സ്റ്റോപ്പുകൾ കൊണ്ടുമാത്രം കഴിഞ്ഞ വർഷം തന്നെ ഒന്നരക്കോടിയുടെ നേട്ടത്തിനരികെ യെത്തിയിരുന്നു. അമൃത് ഭാരത്‌ പദ്ധതിയികുൾപ്പെടുത്തി നവീകരിച്ച സ്റ്റേഷനിൽ ഏറ്റവും മികച്ച സൗകര്യങ്ങളാണ് നിലവിൽ ഒരുക്കിയിരിക്കുന്നത്. കൂടുതൽ യാത്രക്കാരെ സ്റ്റേഷനിലെത്തിക്കാൻ നിലവിലെ വികസനങ്ങൾക്ക്‌ കഴിഞ്ഞെന്ന് യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് ചൂണ്ടിക്കാട്ടി

.എം ജി യൂണിവേഴ്‌സിറ്റി, ബ്രില്യന്റ് കോളേജ്, ഐടിഐ, മെഡിക്കൽ കോളേജ്, ഐ സി എച്ച് എന്നിവിടങ്ങളിലേയ്ക്കുള്ള നൂറുകണക്കിന് യാത്രക്കാരാണ് ദിവസവും ഏറ്റുമാനൂർ സ്റ്റേഷനിൽ ഇറങ്ങുന്നത്. ഏറ്റുമാനൂർ ക്ഷേത്രത്തിലേയ്ക്ക് സ്റ്റേഷനിൽ നിന്ന് കേവലം ഒന്നര കിലോമീറ്റർ മാത്രം ദൂരമുള്ളതിനാൽ ഇവിടെ ഇറങ്ങുന്നതിൽ നല്ല ശതമാനം ഭക്തജനങ്ങളും സ്റ്റേഷന്റെ വരുമാനത്തിൽ മുഖ്യപങ്ക് വഹിക്കുന്നുണ്ട്.

എറണാകുളത്തേയ്ക്കുള്ള ഓഫീസ് ജീവനക്കാരുടെ എണ്ണത്തിലും വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കോട്ടയം റെയിൽവേ സ്റ്റേഷനിലേയ്ക്ക് എത്തിച്ചേരാനുള്ള ഗതാഗതക്കുരുക്കും പാർക്കിംഗ് ഫീസിൽ സമീപ കാലത്ത് ഉണ്ടായ വലിയ വർദ്ധനവും ആർപ്പുക്കര, മണർകാട്, ഭാഗത്തുനിന്നുള്ള യാത്രക്കാരെയും ഏറ്റുമാനൂരിലേക്ക് ആകർഷിച്ചു. ഏറ്റുമാനൂർ സ്റ്റേഷനിൽ വിശാലമായ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

അമൃത് ഭാരത്‌ പദ്ധതിയുടെ നവീകരണ പ്രവർത്തനങ്ങൾ ഇപ്പോൾ അവസാന ഘട്ടത്തിലാണ്. തിരുവനന്തപുരം ഭാഗത്തേയ്ക്ക് പുലർച്ചെ ഏറ്റുമാനൂരിൽ സ്റ്റോപ്പ് ഉള്ള ട്രെയിൻ എന്ന ആവശ്യം ഈ വർഷമെങ്കിലും അനുവദിക്കണമെന്നതും നാളുകളായുള്ള ആവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!