തിരുവനന്തപുരം : ശ്രീകാര്യത്ത് 17 വയസ്സുകാരന്റെ മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പാങ്ങപ്പാറ സ്വദേശി അഭിരാം എം.ഡി. ആണ് മരിച്ചത്.
ഇന്നലെ മുതൽ അഭിരാമിനെ കാണാനില്ലായിരുന്നു. കുട്ടിയെ കാണാതായതിനെ തുടർന്ന് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ചാക്കിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. സംഭവം കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവവുമായി ബന്ധപ്പെട്ട് അഭിരാമിന്റെ രണ്ട് സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിലൊരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. പെൺകുട്ടിയെന്ന വ്യാജേന ഇൻസ്റ്റഗ്രാമിൽ വ്യാജ അക്കൗണ്ടുണ്ടാക്കി ചാറ്റ് ചെയ്ത ശേഷം അഭിരാമിനെ പ്രതികൾ വിളിച്ചുവരുത്തി കൊലപാതകം നടത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
