റോഡപകടത്തിൽപ്പെട്ടാൽ ചികിത്സ വൈകില്ല; ‘ഗോൾഡൻ ഗോൾ’ പദ്ധതിയുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം : റോഡപകടങ്ങൾക്കു പിന്നാലെ ചികിത്സ ലഭിക്കാൻ വൈകുന്നതുമൂലമുള്ള മരണങ്ങൾ കുറയ്ക്കാൻ പുതിയ പദ്ധതിയുമായി ആരോഗ്യവകുപ്പ്.

അപകടത്തിൽപ്പെടുന്നവരെ പരിക്കിന്റെ സ്വഭാവവും തീവ്രതയും വിലയിരുത്തി അനുയോജ്യമായ ആശുപത്രിയിൽ എത്രയും വേഗം എത്തിച്ച് ചികിത്സ ഉറപ്പാക്കുകയാണ് ‘ഗോൾഡൻ ഗോൾ’ എന്ന പേരിലുള്ള പദ്ധതിയുടെ ലക്ഷ്യം. 108 ആംബുലൻസ് സേവനത്തിനൊപ്പം സർക്കാർ, സ്വകാര്യ മേഖലയിലെ ആംബുലൻസുകളെയും ഏകോപിപ്പിച്ചായിരിക്കും പദ്ധതി നടപ്പാക്കുക.

ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിക്കാനാണ് ആരോഗ്യവകുപ്പിന്റെ ആലോചന.അപകടസ്ഥലത്തുനിന്ന് രോഗിയെ ആശുപത്രിയിലെത്തിക്കുന്ന നടപടികൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ഏകോപിപ്പിക്കാൻ കമ്പ്യൂട്ടർ അധിഷ്ഠിത ഡിസ്പാച്ച് സംവിധാനം, ജിപിഎസ് ട്രാക്കിങ്, ജിഐഎസ് മാപ്പിങ് എന്നിവയും ഉപയോഗപ്പെടുത്തും. ഇതിലൂടെ സമീപത്തുള്ള അനുയോജ്യമായ ആംബുലൻസിനെ കണ്ടെത്താനും പരിക്കിന്റെ സ്വഭാവത്തിനനുസരിച്ച് ചികിത്സ നൽകാൻ കഴിയുന്ന ആശുപത്രിയിലേക്ക് രോഗിയെ എത്തിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!