ആലക്കോട് സ്വദേശിയായ വിദ്യാർഥി പെരുന്നയിൽ കുളത്തിൽ വീണു മരിച്ചു

ചങ്ങനാശ്ശേരി : ആലക്കോട് നെല്ലിക്കുന്ന് സ്വദേശി ചങ്ങനാശ്ശേരിയിൽ പെരുന്ന ക്ഷേത്രക്കുളത്തിൽ വീണു മരിച്ചു. ആലക്കോട് പഞ്ചായത്ത് മുൻ അംഗം മാത്യു പുതിയേടത്തിന്റെ മകൻ ജോസ്‌വിൻ മാത്യു(23) ആണ് മരിച്ചത്.

നഴ്സിങ്‌ പഠനത്തിനുശേഷം രണ്ടുമാസം മുൻപ് ചങ്ങനാശ്ശേരിയിൽ ജർമൻ ഭാഷ പഠിക്കാൻ എത്തിയതായിരുന്നു. വെള്ളിയാഴ്ച അവധി ദിവസമായതിനാൽ നടക്കാൻ ഇറങ്ങിയ ജോസ്‌വിൻ ഫോൺ വിളിക്കുന്നതിനിടെ അബദ്ധത്തിൽ കുളത്തിൽ വീഴുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!