88 ലെത്തിയ കാഥികൻ്റെ കഥാപ്രസംഗം ഇന്ന് കോട്ടയത്ത്

കോട്ടയം :  ജീവിച്ചിരുന്ന കാഥികരിൽ 88 വയസിലും വേദിയിൽ കഥ പറഞ്ഞവരായി ആരുമില്ല. റിട്ടയേഡ് അധ്യാപകനും കാഥികനുമായ കവിയൂർ എം.എൻ ആ ചരിത്രമാണ് തിരുത്തിക്കുറിക്കുന്നത്.

ഇന്ന് ഉച്ചകഴിഞ്ഞ്‌  2 മണി മുതൽ കോട്ടയം പബ്ലിക് ലൈബ്രറി മിനി തീയേറ്ററിൽ കവിയൂർ ചങ്ങമ്പുഴയുടെ രമണൻ അവതരിപ്പിക്കും.

കോട്ടയം പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ മലയാള കലാ അക്കാദമി സംഘടിപ്പിക്കുന്ന അഡ്വ.ജോർജ്ജ് ചാത്തമ്പടം അനുസ്മരണ – അവാർഡുദാനച്ചടങ്ങിൻ്റെ ഭാഗമായാണ് കഥാപ്രസംഗരംഗത്ത് അരനൂറ്റാണ്ടിനോടടുത്ത കാഥികൻ കഥ പറയുന്നത്.
തുടർന്നു നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വച്ച് ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് എം.എൽ.എ കോട്ടയം പബ്ലിക് ലൈബ്രറിയുടെ ഉപഹാരം കവിയൂർ എം. എന്ന് സമർപ്പിക്കും.അയിലം ഉണ്ണികൃഷ്ണൻ അവാർഡ് ഏറ്റുവാങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!