അഡ്വ. കെ. ആർ. രാജൻ NCP-(SP)സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ്

കൊച്ചി : NCP (SP) സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റായി അഡ്വ. കെ. ആർ.രാജനെ (കോട്ടയം) സംസ്ഥാന പ്രസിഡൻ്റ്
അഡ്വ പി . എം . സുരേഷ് ബാബു നാമനിർദ്ദേശം ചെയ്തു.

എൻ.സി പി (എസ് പി) സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയായിരുന്നു. സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ മെംബറായി പ്രവർത്തിച്ചു വരുന്നു.
കെ.എസ് യു (എസ്) സംസ്ഥാന പ്രസിഡൻ്റ്
യൂത്തു കോൺഗ്രസ്സ്(എസ്) സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. എൻ. എസ് .എസ്  മാനവവിഭവ ശേഷി വകുപ്പു മേധാവിയായിരുന്നു.

നിയമ ബിരുദവും
സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള കെ ആർ രാജൻ 85 ൽ സോവിയറ്റ് റഷ്യയിൽ നടന്ന ലോക യുവജന മേളയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു. നാലു  പ്രചോദന ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

വാഴൂർ എൻ എസ് . എസ് കോളജ് യൂ ണിയൻ ചെയർമാനും , തുടർച്ചയായി 3 വർഷം യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറുമായിരുന്ന
കെ. ആർ. രാജൻ കോട്ടയം ജില്ലയിലെ പാമ്പാടി സ്വദേശിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!