കുമരകം : ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് കമ്മറ്റി പ്രസിഡൻ്റും, കോട്ടയം ബാറിലെ അഭിഭാഷകനുമായതോട്ടുപുറത്ത് വീട്ടിൽ അഡ്വ. വി.പി.അശോകൻ (66) അന്തരിച്ചു. സംസ്കാരം നാളെ (തിങ്കളാഴ്ച) രാവിലെ 11 ന് കുമരകം ശാസ്താംകാവ് ക്ഷേത്രത്തിന് സമീപമുള്ള വീട്ടുവളപ്പിൽ.
എസ്എൻഡിപി യോഗം ഡയറക്ടർ ബോർഡ് അംഗം, കുമരകം ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡൻ്റ്, കുമരകം ഗ്രാമ പഞ്ചായത്ത് അംഗം, 315 ബാങ്ക് ഭരണ സമിതി അംഗം, ജില്ലാ ഉപഭോക്തൃ കോടതി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: സിന്ധു അശോകൻ (കാനറാ ബാങ്ക് ഡപ്യൂട്ടി ജനറൽ മാനേജർ ബംഗളുരു).
മക്കൾ: നയൻതാരാ അശോക് (ജർമനി), നവനീത് അശോക്.
