കാസർകോട് മിംസ് ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണു; മൂന്ന് കാറുകൾ തകർന്നു…


കാസർകോട് : ചെർക്കളയിലുള്ള ആസ്റ്റർ മിംസ് ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് നിർത്തിയിട്ടിരുന്ന മൂന്ന് കാറുകൾ തകർന്നു. തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് കൂറ്റൻ മതിൽ ഇടിഞ്ഞു വീഴാൻ കാരണമെന്നാണ്  പ്രാഥമിക നിഗമനം. 

ആശുപത്രി വളപ്പിലെ പാർക്കിംഗ് ഏരിയയ്ക്ക് സമീപമുള്ള സുരക്ഷാ മതിലാണ് പെട്ടെന്ന് താഴേക്ക് പതിച്ചത്. അപകടസമയത്ത് വാഹനങ്ങളിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു.

മതിലിന്റെ ബാക്കി ഭാഗങ്ങൾ അപകടാവസ്ഥയിലാണോയെന്ന് പരിശോധിക്കുന്നതിനായി അധികൃതർ നടപടി ആരംഭിച്ചിട്ടുണ്ട്. അടിയന്തര സുരക്ഷാ പരിശോധന പൂർത്തിയാകു ന്നതുവരെ പാർക്കിംഗ് ഏരിയയുടെ ഈ ഭാഗത്തേക്ക് പ്രവേശനം വിലക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!