ജെസിബി തട്ടി നാട്ടുകാരുടെ ഏക ആശ്രയമായ നടപ്പാലം തകർന്നു; അയ്മനത്തെ മങ്കുഴി-ചിറത്തറ നിവാസികൾ ദുരിതത്തിലായി

അയ്മനം : തോട്ടിലെ പായൽ നീക്കം ചെയ്യുന്നതിന് ഏർപ്പെടുത്തിയ ജെ. സി.ബി തട്ടി പാലം തകർന്നു . അയ്മനം പഞ്ചായത്ത് മൂന്നാം വാർഡിലെ മങ്കുഴി പ്രദേശവാസികളുടെ ആകെ ആശ്രയമായിരുന്ന മങ്കുഴി– ചിറത്തറ നടപ്പാലമാണ് തകർന്നത്.

വർഷങ്ങളായി സഞ്ചാരയോഗ്യമല്ലാതെ കിടന്നിരുന്ന പാലത്തിന്റെ അവശിഷ്ടങ്ങൾ ഉപയോഗിച്ച് പ്രദേശവാസികളുടെ പ്രയത്നത്താൽ നടന്നുപോകാൻ പറ്റുന്ന തരത്തിൽ താൽക്കാലിക കാൽനാട്ടി നിർമ്മിച്ചിരുന്ന നടപ്പാലമാണ് തകർന്നത്.

പഞ്ചായത്ത് തോട്ടിലെ പായൽ നീക്കം ചെയ്യുന്നതിന് കൊണ്ടു വന്ന ജെ. സി.ബി തട്ടിയാണ് പാലം തകർന്നത്. ഇതോടെ പ്രദേശവാസികൾക്ക് മറുകര കടക്കാൻ വള്ളത്തെ ആശ്രയിക്കേണ്ടി വന്നിരിക്കയാണിപ്പോൾ. പ്രദേശവാസികൾ  ഇതോടെ വലിയ യാത്രാ ദുരിതത്തിലായി.

ഈ പാലം ഒരു ഓട്ടോറിക്ഷ എങ്കിലും കയറ്റാവുന്ന വിധത്തിൽ പുനർനിർമ്മിക്ക ണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!