ചേന്നംപള്ളി ഐശ്വര്യ ഗന്ധർവ്വസ്വാമി ക്ഷേത്രത്തിൽ ഉത്സവവും, സർപ്പപൂജയും

പാമ്പാടി : ചേന്നംപള്ളി ഐശ്വര്യ ഗന്ധർവ്വസ്വാമി ക്ഷേത്രത്തിൽ ഉത്സവവും, സർപ്പപൂജയും 31ന് നടക്കും. വിശേഷാൽ ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ചീരക്കാട്ട് നാരായണൻ നമ്പൂതിരി, പുതുക്കുൾ ഏണാട്ടില്ലത്ത് വാസുദേവൻ നമ്പൂതിരി, മേൽശാന്തി പുതുശ്ശേരി ഇല്ലത്ത് ശ്രീക്കുട്ടൻ നമ്പൂതിരി എന്നിവർ മുഖ്യ കാർമ്മികത്വം വഹിക്കും.

31 ന് രാവിലെ 6.30ന് അഷ്ടദ്രവ്യ ഗണപതിഹോമം, 10ന് കലശപൂജ, കലശാഭിഷേകം, 10.30ന് മഹാദേവനും ദേവിക്കും പത്മമിട്ടു പൂജ, ഉച്ചയ്ക്ക് 1ന് പ്രസാദമൂട്ട്, വൈകുന്നേരം 6.45ന് ഭഗവതിസേവ, അത്താഴപൂജ, ഭജന.

ഉച്ചയ്ക്ക് 12ന് ചേന്നംപള്ളിൽ ടെമ്പിൾ ആന്റ് ഫാമിലി വെൽഫയർ സൊസൈറ്റി വാർഷിക പൊതുയോഗം പ്രസിഡന്റ് സി. എൻ വിശ്വമോഹനൻ നായരുടെ അദ്ധ്യക്ഷതയിൽ നടക്കും. പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും, വിവിധ മേഖലകളിൽ മികവു തെളിയച്ചവരെയും ആദരിക്കും. തുടർന്ന് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!