കോട്ടയം : വാഹനം പാര്‍ക്ക് ചെയ്യാന്‍ സ്റ്റേഷനില്‍ സ്ഥലമില്ലാത്തതിനെ തുടര്‍ന്ന് സ്റ്റേഷനു മുന്നിലെ റോഡരികില്‍ പാര്‍ക്ക് ചെയ്ത പോലീസ് ഉദ്യോഗസ്ഥന്റെ വാഹനം മോഷ്ടിക്കാന്‍ ശ്രമിച്ച കേസില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ചിങ്ങവനം പൊലീസ് പിടികൂടി.
അസം സ്വദേശിയായ സിറാജുള്‍ ഇസ്ലീമി(24)നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെയായി രുന്നു കേസിനാസ്പദമായ സംഭവം.
ചിങ്ങവനം സ്റ്റേഷനു മുന്നില്‍ എം സി റോഡരികില്‍ അപകടത്തില്‍പ്പെട്ട നിരവധി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്.
ഇതിനു സമീപത്തു തന്നെയാണ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്‍ തന്റെ വാഹനം പാര്‍ക്ക് ചെയ്തിരുന്നത്. അപകടത്തില്‍പ്പെട്ട് റോഡില്‍ കിടന്ന ലോറിയില്‍ നിന്നും സാധനങ്ങള്‍ എടുത്ത ശേഷമാണ് പ്രതി കാര്‍ മോഷ്ടിക്കാനായി എത്തിയത്. തുടര്‍ന്ന്, കാറിന്റെ ഒരു വശത്തെ മൂന്ന് ചില്ലുകള്‍ തല്ലിത്തകര്‍ത്തു.
സംഭവം അറിഞ്ഞ പോലീസ് സംഘം പ്രദേശത്തെ അന്‍പതോളം സിസിടിവി ക്യാമറ പരിശോധിച്ചാണ് പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിയെ കണ്ടെത്തിയത്.
മദ്യലഹരിയിലായിരുന്ന ഇയാള്‍ ചിങ്ങവനം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും നടന്ന് കാവാലം വരെ പോകുകയായിരു ന്നുവെന്ന് കണ്ടെത്തി.
തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ചിങ്ങവനം എസ്.എച്ച്.ഒ എസ്.പ്രദീസ്, എസ്.ഐമാരായ പ്രവീണ്‍, എസ്.കൃഷ്ണകുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സുമേഷ് , സാല്‍ബിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
