മലപ്പുറം : വിവാദ പ്രസ്താവനയിൽ കാന്തപുരം അബൂബക്കർ മുസ്ലിയാരെ തള്ളാതെ ഫാത്തിമ തെഹ്‌ലിയ. താൻ എന്നും സ്ത്രീ ശക്തീകരണത്തിനൊപ്പമാ ണെന്നും സ്ത്രീ ശക്തീകരണ നിലപാടിൽ മാറ്റമില്ലെന്നും അവർ പറഞ്ഞു.
സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയാണ് എപ്പോഴും നിലകൊണ്ടിട്ടുള്ളത്. എന്നാൽ, കാന്തപുരത്തെ ഒറ്റ തിരിഞ്ഞു ആക്രമിക്കുന്നത് ശരിയല്ലെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു.
അതേസമയം, കാന്തപുരത്തിനെതിരെ കെഎൻഎം വനിത വിഭാഗം രംഗത്തെത്തി. മതത്തിന്റെ പേരിലുള്ള സ്ത്രീവിരുദ്ധ പരാമർശങ്ങൾ അംഗീകരിക്കാനാകി ല്ലെന്നും സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഇസ്ലാമിനെക്കുറിച്ച് സമൂഹത്തിൽ തെറ്റിദ്ധാരണകൾ സൃഷ്ടിക്കുകയും ഇസ്ലാമോഫോബിയ ശക്തിപ്പെടുത്തു മെന്നും ഇസ്ലാമിക് ഗേൾസ് മൂവ്മെൻ്റ് വ്യക്തമാക്കി.
