വാളയാര്‍ കേസിലെ പ്രതി വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിൽ

വാളയാര്‍ കേസില്‍ പ്രതിയായ യുവാവ് സ്ത്രീയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റില്‍. വാളയാര്‍ കേസിലെ അഞ്ചാം പ്രതിയായ അട്ടപ്പളളം പാമ്പാംപളളം കല്ലങ്കാട് സ്വദേശി അരുണ്‍ പ്രസാദാണ് (24) അറസ്റ്റിലായത്. പ്രദേശത്ത് ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെയാണ് അരുണ്‍ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

വാളയാര്‍ കേസില്‍ ജുവനൈല്‍ കോടതിയില്‍ വിചാരണ നേരിടുന്ന പ്രതി ജാമ്യത്തിലിറങ്ങിയതായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ബലാത്സംഗ ശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, വീട്ടില്‍ അതിക്രമിച്ചു കയറല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!