തിരുവനന്തപുരം : സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച മുത്തച്ഛൻ അറസ്റ്റിൽ. വലിയമല പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.
ഭർത്താവ് മരിച്ച ഒരു സ്ത്രീയെ വിവാഹം കഴിച്ച് അവരോടൊപ്പം താമസിച്ച് വരികയായിരുന്നു പ്രതി. മുത്തശ്ശിയോടൊപ്പം താമസക്കാരികളായ ചെറുമക്കളെയാണ് ഇയാൾ ഒരു വർഷത്തിലേറെയായി ലൈംഗികമായി പീഡിപ്പിച്ചിരുന്നത്.
കുട്ടികൾ അധ്യാപകനെ അറിയിച്ചതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ വലിയമല പൊലീസിൽ പരാതി നൽകി. തുടർന്നായിരുന്നു അറസ്റ്റ്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.