ടോക്കിയോ: ജപ്പാന്‍ ഓപ്പണില്‍ ഇന്ത്യയുടെ പിവി സിന്ധുവിന് കിരീടം. 7 വര്‍ഷത്തിനിടെ സിന്ധുവിന്റെ ആദ്യ മേജര്‍ കിരീടമാണിത്. ജപ്പാന്റെ അകാനെ യമാഗുച്ചിയോയെ പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ നേട്ടം. സ്‌കോര്‍ 21-14, 21-17.
സെമിഫൈനലില്‍ ചെന്‍ യുഫെയിയെ പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടിയത്. അടുത്ത കാലത്തെ സിന്ധുവിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു ഇത്.
2024-ന് ശേഷം സിന്ധു കളിക്കുന്ന ആദ്യ ഫൈനലായിരുന്നു ഇത്. മത്സരത്തില്‍ 21-19, 15-10 എന്ന സ്‌കോറിന് ഇന്ത്യന്‍ താരം മുന്നിട്ടുനില്‍ക്കവെ, രണ്ടാം ഗെയിമില്‍ ഹാംസ്ട്രിങ് പരിക്കിനെ തുടര്‍ന്ന് യുഫെയിക്ക് മത്സരം പൂര്‍ത്തിയാക്കാനാകാതെ പിന്മാറേണ്ടി വരികയായിരുന്നു.
